Arrested | 'മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; 54കാരന്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) മലേഷ്യയില്‍ 15,000 രൂപ പ്രതിമാസ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് കീഴൂര്‍ സ്വദേശിയെ വഞ്ചിച്ചെന്ന കേസില്‍ 54കാരന്‍ അറസ്റ്റില്‍. പള്ളിക്കുന്ന് പഞ്ചായത് പരിധിയില്‍പെട്ട സുജീത്ത് വാസുദേവനെയാണ് ബെംഗ്‌ളൂറു ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ വച്ച് തളിപ്പറമ്പ് എസ്‌ഐമാരായ മനോജ്, ദിലീപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

2005ല്‍ കീഴൂര്‍ സ്വദേശിയെ ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേത്തിക്കുകയും, വാഗ്ദാനം ചെയ്ത് ജോലി നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്ത് തളിപ്പറമ്പില്‍ കൊണ്ടുവന്നത്.

Arrested | 'മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; 54കാരന്‍ അറസ്റ്റില്‍

Keywords: Kannur, News, Kerala, Fraud, Arrest, Arrested, Crime, Police, Kannur: Man arrested for Malaysia job scam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia