SWISS-TOWER 24/07/2023

ഡ്രൈ ഡേയിലും മദ്യമെത്തിക്കും; യുവതലമുറയ്ക്ക് രഹസ്യമായി 'ഫുഡ് ഡെലിവറി'!പാപ്പിനിശ്ശേരിയിലെ വ്യാജ സംഘം പിടിയിൽ.

 
Excise team with seized Mahe liquor in Kannur.
Excise team with seized Mahe liquor in Kannur.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ട്രെയിൻ മാർഗം മദ്യം എത്തിച്ചു.
● ഭക്ഷണ പൊതികളിൽ ഒളിപ്പിച്ചാണ് നൽകിയിരുന്നത്.
● മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു ഇയാൾ.

കണ്ണൂർ: (KVARTHA) പാപ്പിനിശ്ശേരിയിൽ ഭക്ഷ്യവസ്തുക്കളുടെ ഡെലിവറിയെന്ന വ്യാജേന സ്കൂട്ടറിൽ കടത്തുകയായിരുന്ന 19.750 ലിറ്റർ മാഹി മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ മധ്യവയസ്കനായ പ്രതിയെ അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്തു. എസ്.വി. ബഷീർ (51) നെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

പാപ്പിനിശ്ശേരി പുതിയകാവ് ഇ.എം.എസ്. റോഡിൽ വെച്ച് കെ.എൽ.-13 എ.വൈ. 2966 (KL13AY2966) എന്ന ടി.വി.എസ്. ജൂപ്പിറ്റർ സ്കൂട്ടറിൽ വിൽപ്പനയ്ക്കായി മദ്യം കൊണ്ടുപോകുമ്പോളാണ് ഇയാൾ പിടിയിലായത്. 

മാഹിയിൽ നിന്ന് ട്രെയിൻ മാർഗം മദ്യം എത്തിച്ച് പാപ്പിനിശ്ശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂൽ, മടക്കര എന്നിവിടങ്ങളിലെ യുവാക്കൾക്ക് രഹസ്യമായി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഡ്രൈ ഡേകളിൽ പോലും നിരവധി ആവശ്യക്കാർ ഇയാളെ തേടിയെത്താറുണ്ട്.

മദ്യം ആവശ്യക്കാർക്ക് എത്തിക്കുന്നതിന് പല പുതിയ തന്ത്രങ്ങളും ഇയാൾ ഉപയോഗിക്കാറുണ്ട്. ഭക്ഷ്യ പാഴ്സൽ പോലെ അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞാണ് മദ്യം നൽകുന്നത്. മാസങ്ങളായി പാപ്പിനിശ്ശേരി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ബഷീർ.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.വി. ദിലിപ്, എം.പി. സർവ്വജ്ഞൻ, പ്രിവൻ്റീവ് ഓഫീസർമാരായ വി.പി. ശ്രീകുമാർ, സി. പങ്കജാക്ഷൻ, പി.പി. രജിരാഗ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. ജിഷ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. 

Article Summary: A middle-aged man was arrested in Pappinisseri, Kannur, for smuggling 19.750 liters of Mahe liquor on a scooter, disguised as food delivery. He used to secretly supply liquor to youngsters.

#KannurLiquorSeizure, #FoodDeliveryFraud, #ExciseAction, #MaheLiquor, #IllegalTrade, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia