SWISS-TOWER 24/07/2023

കാട്ടാമ്പള്ളിയിൽ വൻ കവർച്ച: വീട്ടിൽ നിന്ന് 4.5 പവൻ സ്വർണവും 9 ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് പിടിയിൽ
 

 
A police officer arresting a suspect.
A police officer arresting a suspect.

Photo: Special Arrangement

കണ്ണൂർ: (KVARTHA) കാട്ടാമ്പള്ളിയിലെ ഇരുനില വീടിന്റെ വാതിൽ കുത്തിത്തുറന്ന് 4.5 പവൻ സ്വർണാഭരണങ്ങളും 9 ലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. 

പി. മുഹമ്മദ് റിഫാനിനെയാണ് (19) വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Aster mims 04/11/2022

കഴിഞ്ഞദിവസം പുലർച്ചെയാണ് പരപ്പിൽവയലിലെ പി. ഫാറൂഖിന്റെ മാതാവും സഹോദരിയും താമസിക്കുന്ന തറവാട്ടു വീട്ടിൽ കവർച്ച നടന്നത്. 

വീടിന്റെ മുകൾനിലയിലെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന യുവാവ്, ഫാറൂഖിന്റെ മാതാവ് താമസിക്കുന്ന മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു.

സംഭവത്തെ തുടർന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടെ അടുത്ത ബന്ധുവായ യുവാവ് പിടിയിലായത്.

 

ഈ കവർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഈ വാർത്തയെത്താൻ ഷെയർ ചെയ്യൂ.

Article Summary: A youth was arrested for a house robbery in Kattachampally.

#KeralaCrime #Kannur #Robbery #Arrest #Kattampally #Theft

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia