Arrested | 'ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പരിചരിക്കാനെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു'; യുവതി അറസ്റ്റില്‍
May 16, 2023, 09:48 IST
ഇരിട്ടി: (www.kvartha.com) ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പരിചരിക്കാനെത്തിയ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസില്‍ കര്‍ണാടക സ്വദേശിനി അറസ്റ്റില്‍. ഇരിട്ടി സിഐ നിബിന്‍ ജോയിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും യുവതിയെ അറസ്റ്റ് ചെയ്തത്. ഇ ടി ഷൈനയെന്ന സീനയാ(42)ണ് പിടിയിലായത്.
പൊലീസ് പറയുന്നത്: കുന്നോത്ത് സ്വദേശിനി അറക്കല്‍ ഏലിയാമ്മയുടെ (78) വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 26ന് കവര്‍ച നടത്തിയ കേസിലാണ് നടപടി. തനിച്ച് താമസിക്കുന്ന ഏലിയാമ്മയെ പരിചരിക്കാന്‍ മക്കള്‍ ഷൈനയെ ഏര്‍പാടാക്കിയതായിരുന്നു. ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ഇവര്‍ വീട്ടിലുണ്ടായിരുന്നത്.
ഏലിയാമ്മയുമായി വഴക്കിട്ട് 26ന് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ഏലിയാമ്മയുടെ മകള്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് നാല് പവന്റെ മാലയും മുക്കാല്‍ പവന്റെ മോതിരവും പതിനായിരം രൂപയും നഷ്ടപ്പട്ടതായി വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈന നാട്ടിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലശേരി ഭാഗത്തുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് തലശേരിയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. കവര്‍ച നടത്തിയ സ്വര്‍ണത്തില്‍ രണ്ടര പവന്‍ തലശേരി മണവാട്ടി റോഡിലെ ഒരു ജ്വലറിയില്‍ വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Police, Case, Arrested, Crime, woman, Robbery, Police, Case, Kannur: Karnataka native arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.