കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ സ്ഫോടനം, വീട് പൂർണമായി തകർന്നു; ശരീര അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു


● ബോംബ് നിർമ്മാണത്തിനിടെയെന്ന് പ്രാഥമിക നിഗമനം.
● സ്ഥലത്തുനിന്ന് പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി.
● ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു.
● സമീപത്തെ വീടുകൾക്കും നാശനഷ്ടം.
കണ്ണൂർ: (KVARTHA) കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ പുലർച്ചെ വൻ സ്ഫോടനം. രണ്ട് മണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ വീട് പൂർണമായി തകരുകയും ശരീര അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. അപകടത്തിൽ ഒരാൾ മരിച്ചു.
ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ വീടുകൾക്കും സ്ഫോടനത്തിൻ്റെ ആഘാതത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കീഴറ ഗോവിന്ദൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്ന രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഫോടനം നടന്ന വീട്ടിൽ നിന്ന് പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണ്. പുതിയ കണ്ടെത്തൽ ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സമൂഹം എങ്ങനെ പ്രതികരിക്കണം? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക.
Article Summary: A blast at a rental house in Kannur is suspected to be due to bomb-making.
#Kannur #Explosion #BombMaking #Kerala #Crime #KeralaNews