ലഹരി കിട്ടാതെ പരാക്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി


● ജയിലിൽ ലഹരി ഉപയോഗം തടയാൻ വ്യാപക റെയ്ഡുകൾ നടന്നിരുന്നു.
● ലഹരി എത്തിച്ചുകൊടുത്തിരുന്ന അക്ഷയ് എന്നയാളെ പിടികൂടി.
● തടവുകാരൻ ജയിലിലെ പത്താം ബ്ലോക്കിലാണ് കഴിഞ്ഞിരുന്നത്.
● സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം നടത്തുന്നു.
കണ്ണൂർ: (KVARTHA) ലഹരി ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. ഞായറാഴ്ച രാത്രിയാണ് ആക്രമം കാട്ടിയത്. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച ഇയാൾ സെല്ലിന്റെ കമ്പിയിൽ തലയിടിക്കുകയും ചെയ്തു.
പരിക്കേറ്റ ഇയാളെ ആദ്യം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തുടർ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇയാൾ ജയിലിലെ പത്താം ബ്ലോക്കിലാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി ഉപയോഗം തടയാനും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും വ്യാപക റെയ്ഡുകൾ നടന്നിരുന്നു. ജയിലിലേക്ക് ലഹരിയെത്തിച്ചിരുന്ന അക്ഷയ് എന്നയാളെ പോലീസ് പിടികൂടിയിരുന്നു.
ജയിലിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കൂ.
Article Summary: Inmate at Kannur Jail acts violently due to drug withdrawal.
#Kannur #Jail #Drugs #Crime #Kerala #News