

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം രാത്രി 7.45 ഓടെയാണ് നടന്നത്.
● വീട്ടിലെ അടുക്കളയിൽ വെച്ചാണ് അപകടം ഉണ്ടായത്.
● മനോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് ആശാരി തൊഴിലാളിക്ക് ദാരുണാന്ത്യം. മുണ്ടേരി ഹരിജൻ കോളനി റോഡിലെ പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്രത്ത് മനോജ് (51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.45ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: A carpenter died from an electric shock from an induction cooker.
#KeralaNews #Kannur #ElectricShock #InductionCooker #Tragedy #Accident