Police Booked | 'സിപിഐ പ്രവര്‍ത്തകനെ മര്‍ദിച്ച് കാര്‍ തകര്‍ത്തു'; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപറമ്പ് കീഴാറ്റൂരിലെ മാന്ദം കുണ്ടില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സിപിഐ പ്രവര്‍ത്തകനെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയും കാറിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍  തകര്‍ക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇക്കഴിഞ്ഞ 31നാണ് കേസിനാസ്പദമായ സംഭവം.
Aster mims 04/11/2022

പൊലീസ് പറയുന്നത്: സിപിഐ പ്രവര്‍ത്തകനായ കീഴാറ്റൂര്‍ കരിഹൗസില്‍ ബിനു കെ(47) എന്നയാള്‍ കെഎല്‍ 59C 407 എന്ന കാറില്‍ വീട്ടിലേക്ക് പോകവേ മാന്ദം കുണ്ട് എത്തിയപ്പോള്‍ 10 പേരടങ്ങുന്ന സംഘത്തില്‍ ഒരാള്‍ ഇയാളെ കാറില്‍ നിന്ന് വലിച്ചിറക്കി കൈകൊണ്ട് അടിക്കുകയും മറ്റു പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും മറ്റും പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. 

Police Booked | 'സിപിഐ പ്രവര്‍ത്തകനെ മര്‍ദിച്ച് കാര്‍ തകര്‍ത്തു'; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പ്രവര്‍ത്തകരായ രാജേഷ്, കൂനത്തറ രമേശ്, പരിയാരം സുര, ചേന പ്രേമന്‍, ശ്രീകേഷ്, അതുല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കെതിരെയുമാണ് കേസ്. കാറിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു. സിപിഎം ശക്തി കേന്ദ്രമായ മാന്ദം കുണ്ടില്‍ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐ സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ സിസിടിവി ദൃശ്യമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.

Keywords: Kannur, News, Kerala, Police, Case, CPI, Kannur: Incident of attack against CPI worker and smashing his car; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia