Gold Seized | 'പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടി കടത്തി': കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാള്‍ അറസ്റ്റില്‍. മസ്ഖതില്‍ നിന്നെത്തിയ പി അജാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്ഖതില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയതായിരുന്നു അജാസ്. കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
ചെകിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പോളിതീന്‍ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോള്‍ 1763-ഗ്രാം ഉണ്ടായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും 1578 ഗ്രാം മാത്രമാണ് പരിശോധനയില്‍ ലഭിച്ചത്. ഇതിന് അന്താരാഷ്ട്രവിപണിയില്‍ 80 ലക്ഷം രൂപവിലവരുമെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം അബൂദബി, ദുബൈ എന്നിവടങ്ങളില്‍ നിന്നെത്തിയ കാസര്‍കോട്, തലശേരി സ്വദേശികളില്‍ നിന്നും വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചതുമായ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടിയത്.
Keywords: Kannur, News, Kerala, Top-Headlines, Arrest, Arrested, Crime, Gold, Seized, Kannur: Gold worth Rs 80 lakh seized from airport.