കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട: ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി

 
Excise officers with seized ganja and accused in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
● താവക്കരയിൽ വെച്ചാണ് പ്രതിയെ എക്സൈസ് സംഘം വലയിലാക്കിയത്.
● പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസിന്റെ സഹായവും ലഭിച്ചു.
● കണ്ണൂർ ഭാഗത്തേക്ക് ലഹരിമരുന്ന് മൊത്തമായി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
● എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

കണ്ണൂർ: (KVARTHA) നഗരത്തിൽ എക്സൈസ് സംഘം നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. 4.780 കിലോഗ്രാം കഞ്ചാവുമായി ഉജ്ജൽ ദാസ് എന്നയാളാണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് കെ യുടെ നേതൃത്വത്തിൽ താവക്കരയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Aster mims 04/11/2022

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി, സുഹൈൽ പി പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് ലഹരിമരുന്ന് മൊത്തമായി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഉജ്ജൽ ദാസെന്ന് എക്സൈസ് അറിയിച്ചു.

പരിശോധന നടത്തിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ അബ്ദുൽ നാസർ ആർ പി, ഷജിത്ത് കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി പി, ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സായൂജ് വി കെ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. 

Article Summary: A migrant worker was arrested in Kannur city with 4.780 kg of ganja during an Excise raid.

#KannurNews #GanjaSeizure #ExciseDepartment #DrugBust #KeralaPolice #AntiNarcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia