വിധവയെ ലൈംഗിക ചൂഷണത്തിനിരയാക്കി; 23 പവൻ സ്വർണവും 30 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

 
V. Falil arrested by police in Kannur fraud case

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● അമ്പതുകാരനായ വി. ഫലീലാണ് കണ്ണപുരം പോലീസിൻ്റെ പിടിയിലായത്.
● ചെറുകുന്നിലെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് ലൈംഗിക ചൂഷണം നടന്നത്.
● വായ്പയെടുത്ത കാറും ഇയാൾ കൈവശപ്പെടുത്തി.
● പ്രതിക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.
● പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ പടന്നയിൽ നിന്നാണ് പിടികൂടിയത്.

കണ്ണൂർ: (KVARTHA) വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കയായ വിധവയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും 23 പവൻ സ്വർണാഭരണങ്ങളും 30 ലക്ഷം രൂപയും ആഡംബര കാറും തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലെ പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. 

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വി. ഫലീലിനെയാണ് (50) കണ്ണപുരം പോലീസ് ഇൻസ്പെക്ടർ പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ജില്ലയിലെ പടന്ന പയ്യങ്കിയിലെ വാടക ക്വാർട്ടേഴ്സിൽ നിന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.

Aster mims 04/11/2022

മാടായി പഞ്ചായത്തിലെ 54 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കണ്ണൂർ നഗരത്തിലെ ഒരു സ്ഥാപനത്തിൽ വെച്ച് മറ്റൊരു സ്ത്രീ മുഖേനയാണ് പരാതിക്കാരി പ്രതിയെ പരിചയപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. 

തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി മൊബൈൽ ഫോണിൽ നിരന്തരം ബന്ധപ്പെടുകയും, ചിലരുടെ സാന്നിധ്യത്തിൽ വിവാഹം കഴിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു.

ഇതിനു ശേഷം കണ്ണപുരം ചെറുകുന്നിലെ ഒരു അപ്പാർട്ട്‌മെന്റിലെത്തിച്ച് 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും, 23 പവന്റെ സ്വർണാഭരണങ്ങളും സ്വത്ത് വിറ്റു കിട്ടിയ 30 ലക്ഷം രൂപയും വായ്പയെടുത്ത് വാങ്ങിയ കാറും തന്ത്രത്തിൽ കൈവശപ്പെടുത്തി വഞ്ചിച്ചു മുങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്.

പ്രതിക്കെതിരെ തളിപ്പറമ്പ്, പെരിങ്ങോം പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ചീമേനിയിലെ ഒരു സ്ത്രീയിൽ നിന്നും ഏജൻസി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയും ഇയാൾക്കെതിരെ ഉണ്ട്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിക്കൊപ്പം പടന്ന പയ്യങ്കിയിലെ വാടക വീട്ടിൽ താമസിച്ചുവരവെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എടക്കാട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപകമായി തട്ടിപ്പുകൾ നടത്തുകയും നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തുവെന്ന പരാതികൾ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും അപമാനം ഭയന്ന് പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Man arrested for defrauding widow of gold, money, car.

#KeralaCrime #KannurNews #FraudCase #PoliceArrest #CheatingScam #KeralaPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia