ലഹരിയിൽ ഉലയുന്ന കണ്ണൂർ! യുവാക്കളും സ്ത്രീകളും ഉൾപ്പെടെ 765 പ്രതികൾ പിടിയിൽ

 
Narcotic drugs and chemical drugs seized by police in Kannur
Watermark

Representational Image generated by Grok

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പിടിയിലാകുന്നവരിൽ ഭൂരിഭാഗവും 20-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കൾ.
● വനിതകൾ പ്രതികളായ കേസുകളിലും ജില്ലയിൽ വർധനവുണ്ട്.
● ബംഗളൂരു, ഗോവ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ലഹരിയെത്തുന്നത്.
● കഴിഞ്ഞ വർഷം 547 ഗ്രാം മെത്താഫിറ്റമിനും 121 ഗ്രാം എം.ഡി.എം.എയും പിടികൂടി.
● തളിപ്പറമ്പ്, തലശേരി, കണ്ണൂർ ടൗൺ മേഖലകൾ ലഹരി വിൽപനയുടെ പ്രധാന കേന്ദ്രങ്ങൾ.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മയക്കുമരുന്ന് വിൽപനയ്ക്കെതിരെ പോലീസും എക്സൈസും റെയ്ഡ് ശക്തമാക്കുമ്പോഴും കണ്ണൂരിൽ ലഹരി വിൽപനയ്ക്കിടെ പിടിയിലാകുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോർട്ട്. 

2025-ൽ ലഹരി വിൽപനയ്ക്കിടെ പിടിയിലായവരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ജില്ലയിൽ 758 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 765 പ്രതികൾ പിടിയിലായിട്ടുണ്ട്.

Aster mims 04/11/2022

ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും 20-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ഇവർക്കൊപ്പം വനിതകൾ പ്രതികളായ കേസുകളിലും വർധനവുണ്ട്. പ്രധാനമായും ബംഗളൂരു, മൈസൂരു, ഗോവ, മംഗളൂരു, ഒഡീഷ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കണ്ണൂരിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിസാധനങ്ങളെത്തുന്നത്. ഗോവയിൽ നിന്ന് ട്രെയിൻ മാർഗവും ബംഗളൂരുവിൽ നിന്ന് ബസ് മാർഗവുമാണ് ലഹരിയെത്തുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് കുമാർ പറഞ്ഞു.

കണ്ണൂരിലെ തളിപ്പറമ്പ്, തലശേരി, പഴയങ്ങാടി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലാണ് ലഹരി വിൽപന കൂടുതലായി നടക്കുന്നത്. രഹസ്യവിവരം ലഭിക്കുന്നതനുസരിച്ച് രാത്രികാല പട്രോളിംഗിലൂടെയും ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നടത്തുന്ന പരിശോധനയിലുമാണ് രാസലഹരി കൂടുതലായി പിടികൂടുന്നത്. 

കഴിഞ്ഞ വർഷം 547.006 ഗ്രാം മെത്താഫിറ്റമിനും 121.610 ഗ്രാം എംഡിഎംഎയും പിടികൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ കഞ്ചാവ്, പുകയില ഉൽപ്പന്നങ്ങൾ, ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയിൽ ലഹരിക്കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി അടയാളപ്പെടുത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ലഹരിക്കേസുകളിൽ അറസ്റ്റിലാകുന്നവർ ജാമ്യത്തിലിറങ്ങിയോ ശിക്ഷാ കാലാവധി കഴിഞ്ഞോ വീണ്ടും ഇതേ തൊഴിലിൽ ഏർപ്പെടുന്നത് എക്സൈസിന് വലിയ തലവേദനയാണ്. 

രണ്ട് ഗ്രാമിൽ കുറഞ്ഞ ലഹരിമരുന്നുമായി പിടിയിലായി സ്റ്റേഷൻ ജാമ്യത്തിലിറങ്ങുന്നവർ വീണ്ടും വലിയ വിൽപന ശൃംഖലയുടെ ഭാഗമാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായവരാണ് വീണ്ടും ലഹരി വിൽപനയിലേക്ക് തിരിയുന്നത്. ഇവർക്കായി റീ അഡിക്ഷൻ സെന്ററുകൾ വിമുക്തി പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ലഹരി വിപത്തിനെതിരെ നാമൊന്നിക്കണം; ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരെ ബോധവാന്മാരാക്കൂ. 

Article Summary: Narcotic cases see a massive spike in Kannur in 2025, with 758 cases and 765 arrests, mostly involving youth and chemical drugs.

#KannurNews #DrugMenace #NarcoticsCases #SayNoToDrugs #KeralaPolice #ExciseDepartment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia