കണ്ണൂരിൽ നാടകീയ ചേസിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; നിരവധി വാഹനങ്ങൾക്ക് കേടുപാട്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നഗരത്തിൽ ഭീതി പരത്തിയ ചേസിനൊടുവിൽ തളാപ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
● കേരള എ.ടി.എസ്സിന്റെ സഹായവും പോലീസിന് ലഭിച്ചു.
● അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
● അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ഷനിൽ കുമാറാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
കണ്ണൂർ: (KVARTHA) എം.ഡി.എം.എ (മെഥിലിൻ ഡയോക്സി മെഥാംഫെറ്റാമൈൻ), കഞ്ചാവ് എന്നിവയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എം.പി.മുഹമ്മദ് റാഷിദ് (30) ആണ് പിടിയിലായത്.
കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ഷനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടെ യുവാവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 6.137 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്നു. കെ.എൽ- 41 ഇ 1442 (KL41E1442) ടൊയോട്ട കൊറോള കാറിൽ മയക്കുമരുന്ന് വില്പനയ്ക്കായി കണ്ണൂർ ടൗണിലേക്ക് വരികയായിരുന്ന റാഷിദ്, എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
ഈ ശ്രമത്തിനിടെ നഗരത്തിൽ ഭീതി പരത്തിക്കൊണ്ട് നിരവധി യാത്രാ വാഹനങ്ങളെ ഇയാൾ ഇടിച്ചു. ഒടുവിൽ കണ്ണൂർ നഗരത്തിലെ തളാപ്പിൽ വെച്ച് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പിടികൂടുന്നതിൽ കേരള എ.ടി.എസിൻ്റെ (ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്) സഹായവും എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് റാഷിദിനെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.പി.ഉണ്ണികൃഷ്ണൻ, എം.കെ.സന്തോഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ഇ.സുജിത്, എൻ.രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.അനീഷ്, പി.വി.ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ എം.പി.ഷമീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.ഷജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: A youth was arrested in Kannur with MDMA and cannabis after a dramatic chase where he damaged several vehicles while trying to escape excise officers.
#KannurNews, #DrugArrest, #MDMA, #Cannabis, #PoliceChase, #KeralaCrime