Bullets Seized | കര്‍ണാടക ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടി

 


ഇരിട്ടി: (www.kvartha.com) അന്തര്‍സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ കിളിയന്തറ എക്‌സൈസ് ചെക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസില്‍ നിന്ന് നൂറ് വെടിയുണ്ടകള്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തിയ മയക്കുമരുന്നിനായി നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടിയത്.

10 പാകറ്റുകളിലായി ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Bullets Seized | കര്‍ണാടക ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടി

പ്രിവന്റീവ് ഓഫീസര്‍മാരായ പി പ്രമോദന്‍, ഇ സി ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സതീഷ് വിളങ്ങാട്ട് ഞാലില്‍, രാഗില്‍ എന്നിവരും തിരകള്‍ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

Keywords: Kannur, News, Kerala, Seized, Crime, bus, Police, Case, Kannur: Country-made bullets seized from Karnataka bus.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia