ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്: കണ്ണൂരിലെ കോളേജ് ക്യാമ്പസിൽ സംഘർഷം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
● സഹപാഠികൾ നോക്കി നിൽക്കെയാണ് മർദനം നടന്നത്.
● മുഴപ്പിലങ്ങാട് സ്വദേശിയാണ് പരിക്കേറ്റ സൽമാനുൽ ഫാരിസ്.
● ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കണ്ണൂർ: (KVARTHA) നഗരത്തിലെ ഒരു കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഒരു വിദ്യാർഥിയെ ഒരു സംഘം കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിൻ്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദനമേറ്റത്. ഓഗസ്റ്റ് 30 ശനിയാഴ്ച കോളേജിൽ ഓണാഘോഷം നടക്കുന്ന ദിവസമാണ് സംഭവം.
കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്സൽ, അഭിനന്ദ്, വിഷ്ണു, റോഷൻ, ശാമിൽ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സൽമാൻ്റെ നാഭിക്കു ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്ത സംഘം സഹപാഠികൾ നോക്കി നിൽക്കെയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ സൽമാൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കോളേജുകളിലെ വിദ്യാർഥികൾക്കിടയിലെ ഇത്തരം സംഘർഷങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A student was attacked during Onam celebrations in a Kannur college.
#Kannur #Onam #College #CampusViolence #Kerala #StudentClash
