കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു: ചുമലിന് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
ചുമലിന് ഗുരുതരമായ പരിക്ക്.
-
രാവിലെ പത്ത് മണിയോടെയാണ് സംഭവം.
-
യുകെയിൽ നിന്നെത്തിയതായിരുന്നു കുട്ടി.
-
തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പിനടുത്ത് കായലോട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരൻ എഫ്രിൻ മോബിന് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ ചുമലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യു.കെയിൽ നിന്ന് അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ, കായലോടുള്ള അമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു. വീട്ടുമുറ്റത്ത് മണ്ണപ്പം ചുട്ടുകളിക്കുന്നതിനിടെയാണ് നായ ഓടിയെത്തി എഫ്രിനെ കടിച്ചത്.
കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക.
Article Summary: Four-year-old bitten by stray dog, seriously injured in Kannur.
#StrayDogAttack #Kannur #ChildSafety #DogBite #Kerala #News
