കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്: മൂന്ന് മൊബൈൽ ഫോണുകൾ പിടികൂടി


● രണ്ട് ചാർജറുകളും ഇയർഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
● സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
● സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിൽ പരാതി നൽകിയത്.
● ജയിലുകളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുന്നു.
കണ്ണൂർ: (KVARTHA) പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി.യുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. വ്യാപകമായ ഈ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി. വി. ജയകുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ജയിലിൽ റെയ്ഡ് നടത്തിയത്. പുതിയ ബ്ലോക്കിന് പിന്നിലെ ടാങ്കിനടിയിലും, ആറാം ബ്ലോക്കിന് പിന്നിൽ നിന്നും, അഞ്ചാം ബ്ലോക്കിലെ ബാത്ത്റൂം വെന്റിലേറ്ററിൽ നിന്നുമായാണ് ഫോണുകൾ കണ്ടെത്തിയത്.

ഫോണുകൾക്ക് പുറമെ രണ്ട് ചാർജറുകൾ, രണ്ട് ചാർജർ പിന്നുകൾ, രണ്ട് ഇയർഫോണുകൾ എന്നിവയും പിടിച്ചെടുത്തു. സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണുവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Three mobile phones were seized in a raid at Kannur jail.
#KannurJail #JailRaid #MobilePhoneSeizure #KeralaPolice #PrisonSecurity #Kannur