കഞ്ചാവ് വിൽപനക്കാരൻ കുടുങ്ങി; കണ്ണൂരിൽ നിർണായക അറസ്റ്റ്

 
Excise officials with seized cannabis in Kannur
Excise officials with seized cannabis in Kannur

Photo: Special Arrangement

● കേരള എ.ടി.എസിന്റെ സഹായവും റെയ്ഡിന് ലഭിച്ചു.
● പ്രതി അഴീക്കോട് നോർത്ത് മൂന്നുനിരത്ത് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.
● കഞ്ചാവ് ചില്ലറയായി വിൽക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.
● എക്സൈസ് സംഘം പ്രതിയെ തളാപ്പിൽ വെച്ച് പിടികൂടി.

കണ്ണൂർ: (KVARTHA) നഗരത്തിലെ തളാപ്പിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെത്തുടർന്ന് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ ആറ് കിലോയിലധികം കഞ്ചാവുമായി ഷെഖ് ഇറഷാദ് പിടിയിലായി. 

ബീഹാറിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽക്കുന്ന ഇയാൾ അഴീക്കോട് നോർത്ത് മൂന്നുനിരത്ത് കുടുംബസമേതം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

കഞ്ചാവ് ചില്ലറയായി തൂക്കി വിൽക്കുന്നതിനായി ഇലക്ട്രോണിക് ത്രാസുമായി പ്രതി തളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വി.ക്ക് ലഭിച്ചതിനെത്തുടർന്നായിരുന്നു റെയ്ഡ്. 

പ്രതിയെ കണ്ടെത്താൻ കേരള എ.ടി.എസിന്റെ സഹായവും ലഭിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സി. പിഷനിൽ കുമാർ സി.പി., വി.പി. ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ എം. സജിത്ത്, എൻ. രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. നിഖിൽ ടി. അനീഷ്, പിന്നി ഗണേഷ് ബാബു സി.വി, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

ലഹരി മാഫിയക്കെതിരായ പോരാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: Cannabis dealer arrested in Kannur with over 6 kg of ganja.

#Kannur #CannabisSeizure #ExciseRaid #DrugBust #KeralaPolice #AntiDrugCampaign

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia