കണ്ണൂർ കാൽടെക്സിലെ ഹൈടെക് ബസ് ഷെൽട്ടറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തു; അന്വേഷണം തുടങ്ങി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കല്ലെറിഞ്ഞ് തകർത്തതാകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക സംശയം.
● സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
● 40 ലക്ഷം രൂപ ചെലവിൽ 'കൂൾ വെൽ' എന്ന സ്വകാര്യ കമ്പനിയാണ് ഷെൽട്ടർ സ്ഥാപിച്ചത്.
● സോളാറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽട്ടറാണിത്.
● ഷെൽട്ടറിലെ കാമറകൾ പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ: (KVARTHA) കണ്ണൂർ നഗരഹൃദയമായ കാൽടെക്സ് ജങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോർപ്പറേഷൻ മേയർ ഉദ്ഘാടനം ചെയ്ത എ സി ഹൈടെക് ബസ് സ്റ്റോപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
തിങ്കളാഴ്ച, രാവിലെയാണ് ഈ കാര്യം ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ ഗ്ലാസാണ് തകർന്നത്. ഇതോടെ പൂർണമായി ശീതീകരിച്ച ബസ് ഷെൽട്ടറിന്റെ പ്രവർത്തനവും അവതാളത്തിലായി.

ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയം പോലീസിനുണ്ട്. കണ്ണൂർ ടൗൺ പോലീസ് സി സി ടി വി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
40 ലക്ഷം രൂപ ചെലവിൽ കൂൾ വെൽ എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂർ കോർപ്പറേഷൻ വിട്ടുകൊടുത്ത സ്ഥലത്ത് സോളാറിൽ പ്രവർത്തിക്കുന്ന എ സി ബസ് ഷെൽട്ടർ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽട്ടറാണിത്.
ഷെൽട്ടറിനുള്ളിലെ കാമറകൾ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ ബസ് കാത്തിരിപ്പുകേന്ദ്രമായിരുന്നു കാൽടെക്സിൽ കോർപ്പറേഷന്റെ നിർദേശപ്രകാരം സ്വകാര്യ കമ്പനി സ്ഥാപിച്ചത്.
പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ എന്ത് നടപടിയാണ് വേണ്ടതെന്ന് നിങ്ങൾക്ക് പറയാമോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: New high-tech AC bus shelter in Kannur Caltex was vandalized, police probe CCTV footage.
#Kannur #BusShelter #Vandalism #CCTV #KeralaNews #PublicProperty