കണ്ണൂരിൽ വീണ്ടും ബോംബ് ഭീതി: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

 
Six steel bombs found in an abandoned plot in Kannur.
Six steel bombs found in an abandoned plot in Kannur.

Photo: Special Arrangement

● കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്താണ് സംഭവം.
● ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.
● കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല.
● വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

കണ്ണൂർ: (KVARTHA) കണ്ണൂരിൽ വീണ്ടും ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ ആറ് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. 

രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ തെരച്ചിലിലാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഈ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ബോംബുകൾ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയ ശേഷം, കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് അവ നിർവീര്യമാക്കി. 

ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് പോലീസും ബോംബ് - ഡോഗ് സ്ക്വാഡുകളും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ  പങ്കുവെക്കുക 

Article Summary: Six steel bombs found in Kannur, heightening bomb scare.

#Kannur #BombScare #SteelBombs #KeralaPolice #Explosives #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia