Arrested | കൂത്തുപറമ്പില്‍ ഹോം ഗാര്‍ഡിനെ വാഹനം കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ട്രാഫിക് ഡ്യൂടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ വാഹനം കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അര്‍ശാദിനെയാണ് കൂത്തുപറമ്പ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ്, തലശേരി റോഡിലെ നോ പാര്‍കിംഗ് സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

പൊലീസ് പറയുന്നത്: നോ പാര്‍കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ അവിടെ നിന്ന് മാറ്റുവാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡിനെ അര്‍ശാദ് ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ കടന്നുകളഞ്ഞ ഇയാളെ പൊലീസ് പിടികൂടി.

Arrested | കൂത്തുപറമ്പില്‍ ഹോം ഗാര്‍ഡിനെ വാഹനം കൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍

അന്നേ ദിവസം ഡ്യൂടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രമേശന്റെ പരാതിയിലാണ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും കൂത്തുപറമ്പ്  സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ പി വി അനീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, ഷിനിത, റാശിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഈയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Aster mims 04/11/2022
Keywords: Kannur, News, Kerala, Attack, Crime, Arrest, Arrested, Kannur: Attack aganist home guard who on traffic duty; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script