Police Booked | 'ഡീസലടിച്ച പണം ചോദിച്ചതിന് പംപ് ജീവനക്കാരന് ക്രൂര മര്‍ദനം'; കേസെടുത്തു
Oct 11, 2023, 15:15 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഡീസലടിച്ച പണം ചോദിച്ചതിന് പംപ് (Pump) ജീവനക്കാരന് ക്രൂര മര്‍ദനമേറ്റതായി പരാതി. പുന്നോല്‍ സ്വദേശി രജീഷിനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ തലശ്ശേരി നാരങ്ങാപുറത്ത് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഡീസലടിച്ച ശേഷം ഓടോറിക്ഷയിലെത്തിയ സംഘം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
രജീഷ് ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ഓടോറിക്ഷയിലുണ്ടായിരുന്നയാള് സ്പാനര്‍ കൊണ്ട് രജീഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തലയ്ക്ക് പരുക്കേറ്റ രജീഷ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Thalassery, Attack, Petrol Pump, Police, Case, Police Booked, News, Kerala, Crime, Kannur: Attack against pump employee; Police Booked.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

