Arrested | 'യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും സബ്ജയിലിന് മുമ്പില്‍ വച്ച് മര്‍ദിച്ചു'; പ്രതി അറസ്റ്റില്‍

 


തലശേരി: (KVARTHA) യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും സബ്ജയിലിന് മുന്‍പില്‍ വച്ച് മര്‍ദിച്ചെന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ബിജുവിനെയാ(45)യാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച (05.10.2023) ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത്: ജാമ്യത്തിലിറങ്ങുന്ന കൂട്ടാളികളെ സ്വീകരിക്കാന്‍ തലശേരി പാലിശേരിയിലെ സബ്ജയിലിന് മുന്‍പിലെത്തിയപ്പോള്‍ പൊലീസുകാരനെയും ജയില്‍ കിചണ്‍ കരാറുകാരനെയും മര്‍ദിച്ച കേസിലെ കൊലക്കേസ് പ്രതിയെയാണ് തലശേരി ടൗണ്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. പ്രതിയെ പിന്നീട് തലശേരി മജിസ്ട്രേറ്റ്  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Arrested | 'യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും സബ്ജയിലിന് മുമ്പില്‍ വച്ച് മര്‍ദിച്ചു'; പ്രതി അറസ്റ്റില്‍

ജയില്‍ കിചണ്‍ കരാറുകാരനായ പ്രസാദിന് നേരെയാണ് ആദ്യമായി അക്രമമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗണ്‍ എഎസ്‌ഐ ജയകൃഷ്ണന്റെ മുഖത്ത് ഇയാള്‍ കുത്തുകയും ചുമലില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ ബിജുവിനെ കൂടുതല്‍ പൊലീസുകാര്‍ സ്റ്റേഷനില്‍ നിന്നെത്തി കീഴടക്കുകയായിരുന്നു. രണ്ട് കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബിജു അടുത്ത കാലത്താണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

പാനൂരിലെ ബിഎംഎസ് പ്രവര്‍ത്തകനായ വിനയന്‍, കുന്നോത്ത് പറമ്പിലെ യേശു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. ജയിലില്‍ ഇയാളുടെ കൂട്ടാളികള്‍ക്ക് പ്രത്യേക ഭക്ഷണമെത്തിച്ച് കൊടുക്കണമെന്നു ബിജു ജയില്‍ ഭക്ഷണകരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതു അനുസരിച്ചില്ല. ജയില്‍ നിയമമനുസരിച്ചുളളള പതിവു മെനുവിലെ ഭക്ഷണം മാത്രമേ കൊടുക്കാന്‍ പറ്റുകയുളളൂവെന്നു പ്രസാദ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആക്രമിച്ചത്. 

Keywords: K annur, News, Kerala, Crime, Thalassery, Jail, Accused, Arrested, Police, Attack, Biju, Kannur: Attack against Policeman and man; Accused arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia