Arrested | 'മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചു'; യുവാവ് അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കെ സതീശനെ(36)യാണ് എസ്‌ഐ എം പി ഷാജി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പരാക്രമം കാട്ടിയ യുവാവിനെ പിന്‍തിരിപ്പിക്കാനെത്തിയ പൊലീസുകാരെയാണ് യുവാവ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളടക്കം മദ്യലഹരിയില്‍ അടിച്ചു തകര്‍ക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തിയത്. സിപിഒ മാരായ പ്രവീണ്‍, സുഗേഷ് എന്നിവരെയാണ് ഈയാള്‍ കൈയേറ്റം ചെയ്തത്. പരുക്കേറ്റ പൊലീസുകാര്‍ ഇരിട്ടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയതായും പൊലീസ് പറഞ്ഞു.
Keywords: Kannur, News, Kerala, Police, attack, Crime, Arrest, Kannur: Attack against police, one arrested.

