Police Booked | രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതായി പരാതി; ആംബുലന്‍സ് ജീവനക്കാരനെതിരെ കേസെടുത്തു
Nov 28, 2022, 11:51 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) രോഗിയുടെ ബന്ധുക്കളോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആംബുലന്‍സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജിനടുത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സിലെ സ്റ്റാഫ് നഴ്‌സായ ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജോമോനെ(43)തിനരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.
പരിയാരം മെഡികല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡികല്‍ കോളജിലേക്ക് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് പോകുന്നതിനിടെയാണ് ജോമോന്‍ ബന്ധുക്കളോട് മോശമായി പെരുമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന്, രോഗിയുടെ കൂട്ടിരിപ്പുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജോമോനെ ജാമ്യത്തില്‍ വിട്ടു.
Keywords: Kannur, News, Kerala, Case, Arrest, Arrested, Crime, Police, Complaint, Patient,Kannur: Ambulance employee arrested for misbehaving with patient's relatives.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

