Jailed | കൂത്തുപറമ്പില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു
                                                 Jul 5, 2023, 09:08 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍പെട്ട അര്‍ശാദി(31)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് പ്രകാരം കാപ (KAAPA)ചുമത്തി ജയിലിലടച്ചത്. 
 
  കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ദേഹോപദ്രവം, കൊലപാതകശ്രമം, ട്രാഫിക് ഡ്യൂടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഭീഷണി പെടുത്തുകയും വാഹനം ഇടിച്ച് പരുക്കേല്‍പിച്ചതിനും, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നിങ്ങനെ അഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 
  കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര് അജിത്ത്കുമാര്‍ അറിയിച്ചു. 
 
  Keywords: Kannur, News, Kerala, KAAPA, Jail, Accused, Criminal, Kannur: Accused of several criminal cases charged with KAAPA and sent to jail. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
