Accused In Custody | കണ്ണൂര്‍ നഗരത്തില്‍ നിന്നും യുവാവിനെ മര്‍ദിച്ചു കൊന്ന കേസ്; പ്രതി കസ്റ്റഡിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ നിന്നും അതിക്രൂരമായി മര്‍ദനമേറ്റ് യുവാവ് മരണമടഞ്ഞ സംഭവത്തിലെ കുറ്റാരോപിതനായ ഓടോറിക്ഷ ഡ്രൈവര്‍ കസ്റ്റഡിയില്‍. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദിക്കുകയും മരണകാരണത്തിനിടയാക്കുകയും ചെയ്ത പഴയ ബസ് സ്റ്റാന്‍ഡിലെ ഓടോറിക്ഷാ ഡ്രൈവറാണ് കസ്റ്റഡിയിലായത്. തളിപ്പറമ്പ് സലാമത്ത് നഗറില്‍ ക്വാര്‍ടേഴ്സിനുള്ളില്‍ ഇസ്ഹാഖി(34)നെ ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നത്.

Aster_MIMS

ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാഖിനെ തളിപറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡരികില്‍ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് നാട്ടുകാരും വിവരമ കരുതിയത്. തുടര്‍ന്ന് യുവാവിനെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പിറ്റേദിവസം രാവിലെ ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതെന്നാണ് അന്ന് ബന്ധുക്കള്‍ കരുതിയത്.

Accused In Custody | കണ്ണൂര്‍ നഗരത്തില്‍ നിന്നും യുവാവിനെ മര്‍ദിച്ചു കൊന്ന കേസ്; പ്രതി കസ്റ്റഡിയില്‍
കൊല്ലപ്പെട്ട ഇസ്ഹാഖ്

പൊലീസ് ഇന്‍ക്വസ്റ്റ് തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ടിലാണ് യുവാവിനെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഇസ്ഹാഖ് ക്രൂരമര്‍ദനത്തിന് ഇരയായ വിവരം ദൃക്സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ര് ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ഓടോറിക്ഷ ഡ്രൈവറാണ് പ്രതി. ഇയാള്‍ മില്‍മാ ബൂതിന് സമീപത്ത് നിന്നാണ് ഓടോറിക്ഷ ഓടിക്കുന്നത്. സംഭവ ദിവസം ഇസ്ഹാഖിനെ കൂടാതെ മറ്റൊരാള്‍ക്കും ഇയാളുടെ മര്‍ദനമേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. ഇസ്ഹാഖിനെ പ്രതിയായ ഓടോറിക്ഷ ഡ്രൈവര്‍ കൈകള്‍ കൊണ്ടു തലയ്ക്ക് പിന്നില്‍ പല തവണ ഇടിച്ചതായും പിന്നീട് ബസ് സ്റ്റാന്‍ഡിന്റെ ചുമരില്‍ പിടിച്ചു ഇടിക്കുകയും ചെയ്തതായി ദ്യക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Keywords: Kannur, News, Kerala, Police, Custody, Crime, Accused, Kannur: Accused in police custody in murder case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia