സിനിമ റിലീസിന് തൊട്ടുമുന്‍പ് നാടകീയ അറസ്റ്റ്: ബലാത്സംഗ കേസിൽ കന്നട നടൻ കുടുങ്ങി

 
Kannada actor Madenoor Manu arrested for alleged rape.
Kannada actor Madenoor Manu arrested for alleged rape.

Photo Credit: Facebook/ Madenur Manu

● കോമഡി ഖിലാഡിഗ്ലൂടെ ശ്രദ്ധേയനാണ് മനു.
● 2022 മുതൽ 2025 വരെ പീഡിപ്പിച്ചു.
● സാമ്പത്തിക സഹായം നൽകിയെന്നും മൊഴി.
● ബലാത്സംഗം, വഞ്ചന, ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി.

ബംഗളൂരു: (KVARTHA) പ്രമുഖ കന്നട സീരിയൽ നടൻ മദേനൂർ മനു വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായി. മനു നായകനായി അഭിനയിച്ച 'കുലദള്ളി കീല്യവുഡോ' എന്ന സിനിമ റിലീസിന് തൊട്ടുമുന്‍പാണ് ഈ സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ മനുവിനെ വ്യാഴാഴ്ച ഹസ്സൻ ജില്ലയിലെ മദേനൂരിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്നും തുടർന്ന് ഗർഭിണിയായെന്നും, പിന്നീട് നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചുവെന്നും നടി പരാതിയിൽ ആരോപിക്കുന്നു.

കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു സീസൺ 2 ലൂടെ ശ്രദ്ധേയനായ മനുവും പരാതിക്കാരിയായ നടിയും ചില റിയാലിറ്റി ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബർ മുതൽ 2025 മെയ് വരെ പല തവണ മനു തന്നെ പീഡിപ്പിച്ചതായി നടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ലൈംഗികമായി ചൂഷണം ചെയ്തെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും നടി ആരോപിച്ചു. ഇതിനുപുറമെ, മനുവിനെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ബലാത്സംഗം, വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി അന്നപൂർണേശ്വരി നഗർ പോലീസാണ് മദേനൂർ മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

നടന്റെ അറസ്റ്റ് കന്നട സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ഭാവി സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! സുഹൃത്തുക്കളുമായി പങ്കിടുക 

Article Summary: Kannada serial actor Madenoor Manu has been arrested following a complaint by a young actress alleging rape after promising marriage. The actress also accused him of forcing her to abort her pregnancy.

#KannadaActorArrested, #RapeAllegation, #MadenoorManu, #CrimeNews, #KarnatakaNews, #CelebrityCrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia