'വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് വെള്ളത്തില്‍ മുക്കി കൊന്നു'; കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 10.12.2021) കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ശുചിമുറിയിലെ വാടെര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുഞ്ഞായിരുന്നു മരിച്ചത്.
Aster mims 04/11/2022

വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് മാതാവ് നിഷ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. 

'വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് വെള്ളത്തില്‍ മുക്കി കൊന്നു'; കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബകെറ്റിലിടാന്‍ മൂത്തകുട്ടിയോട് താന്‍ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നല്‍കിയിരുന്നു. മാതാവ് നിഷ കാല്‍ തളര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. അതേസമയം മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടു.

Keywords:  Kottayam, News, Kerala, Death, Police, Crime, Arrest, Baby, Children, Kanjirappally infant death case; Woman arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script