കഠിനംകുളം കൂട്ടബലാത്സംഗം: സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായി ഭാര്യയുടെ മൊഴി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2020) തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ പീഡിപ്പിക്കുന്നതിന് ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായി യുവതി മൊഴി നല്‍കി. രണ്ടുദിവസം മുമ്പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയതെന്നും സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു. കൂട്ടബലാത്സംഗ കേസില്‍ ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭര്‍ത്താവ് അന്‍സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. രണ്ട് കുട്ടികളുടെ അമ്മയായ 23 കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതി ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് വച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നില്‍ വച്ചായിരുന്നു ക്രൂരത. തുടര്‍ന്ന് കുഞ്ഞുമായി ഓടി രക്ഷപെടുന്നതിനിടെ വഴിയില്‍ കണ്ട കാര്‍ യാത്രക്കാര്‍ വീടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

കഠിനംകുളം കൂട്ടബലാത്സംഗം: സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായി ഭാര്യയുടെ മൊഴി

യുവതിയുടെ മൊഴി പ്രകാരമുള്ള ഭര്‍ത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഭര്‍ത്താവും നാല് സുഹൃത്തുക്കളും പിടിയിലായി.

Keywords:  Thiruvananthapuram, News, Kerala, Crime, Police, Molestation, Husband, Wife, Friends, Case, Arrest, kadinamkulam molestation case: woman's statement against husband
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia