Arrested | ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: (www.kvartha.com) കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറവിലങ്ങാട് നസ്രത്ത് ഹില്‍ കരിക്കുളം ഡിനോ ബാബു സെബാസ്റ്റ്യന്‍ (31) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടന്ന പ്രതികളില്‍ ഒരാളെ തിരികെ എത്തിക്കാന്‍ തിരച്ചില്‍ നോടീസ് തയാറാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഐഇഎല്‍ടിഎസ് യോഗ്യത ഇല്ലാതെ കാനഡയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ നിന്ന് അഞ്ച് കോടിയിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്.
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റാ ഓവര്‍സീസ് കണ്‍സല്‍റ്റന്റ്, ബ്രിടീഷ് അകാഡമി എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ തൊടുപുഴ സ്വദേശി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
Keywords: Muvattupuzha, News, Kerala, Arrest, Arrested, Police, Crime, Job fraud case; One arrested.