Arrested | കത്തിക്കരിഞ്ഞ വാഹനത്തിനുള്ളില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

 


ജയ്പൂര്‍: (www.kvartha.com) കത്തിക്കരിഞ്ഞ വാഹനത്തിനുള്ളില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി റിങ്കു സൈനി ആണ് അറസ്റ്റിലായത്. പശുക്കടത്താരോപിച്ചാണ് രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഘട്മീക ഗ്രാമത്തിലെ താമസക്കാരായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നീ രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേരെ പരാമര്‍ശിച്ചിരുന്നു.

പൊലീസ് പറയുന്നത്: നസീര്‍, ജുനൈദ്, എന്നിവരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ഭിവാനിയിലെ ലോഹരുവിലാണ് കത്തിക്കരിഞ്ഞ ബൊലേറോ എസ്യുവിക്കുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിംഗ്ല, മോഹിത് യാദവ് എന്ന മോനു മനേസര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Arrested | കത്തിക്കരിഞ്ഞ വാഹനത്തിനുള്ളില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണ്. കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാള്‍. കൊല്ലപ്പെട്ട ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ട്. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.

Keywords: Jaipur, News, National, Crime, Arrest, Killed, Jaipur: Taxi driver arrested in murder case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia