Arrest | കണ്ണൂർ സെൻട്രൽ ജയിലിലെ കൊലപാതകം: സഹതടവുകാരൻ അറസ്റ്റിൽ
സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാർഡിൽ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയത്
കണ്ണൂർ: (KVARTHA) പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ കോളയാട് സ്വദേശി കരുണാകരനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധനെ (65) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി കണ്ണൂർ സെൻട്രൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക് ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തലക്കും കാലിനും മുഖത്തും അടിയേറ്റിരുന്നു.
സഹതടവുകാരായ ഇരുവരും ജയിലിലെ ആശുപത്രി വാർഡിൽ നിന്നും അടുത്ത ദിവസമാണ് സെല്ലിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
#jailmurder #palakkad #kerala #crime #arrest #breakingnews