Arrested | 'ഐഎഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചു'; ഐആര്‍എസ് ഉദ്യോസ്ഥന്‍ പിടിയില്‍
May 20, 2023, 10:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഐഎഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഐആര്‍എസ് ഉദ്യോസ്ഥനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തിനെതിരായ അതിക്രമത്തിനും തടഞ്ഞ് വച്ചതിനും ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടര്‍ന്നതും അടക്കമുള്ള കുറ്റമാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.
പൊലീസ് പറയുന്നത്: പ്രതിയായ ഐആര്‍എസ് ഉദ്യോഗസ്ഥനെ 2020ല്‍ കോവിഡ് 19 സപോര്‍ട് ഗ്രൂപില്‍ ജോലി ചെയ്യുമ്പോഴാണ് പരിചയപ്പെട്ടതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥ വിശദമാക്കുന്നത്. ശല്യപ്പെടുത്തുന്ന രീതിയില്‍ ഇയാള്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.
താല്‍പര്യമില്ലെന്ന് വിശദമാക്കിയ ശേഷവും ഉദ്യോഗസ്ഥന്‍ ശല്യം ചെയ്യുന്നത് നിരന്തരമായി തുടരുകയായിരുന്നു. ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഭര്‍ത്താവടക്കം ഉദ്യോഗസ്ഥനെ താക്കീത് ചെയ്തിട്ടും ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല.
Keywords: News, National, New Delhi, Arrest, Arrested, IAS Officer, IRS Officer, Complaint, Crime, IRS officer held for stalking, harassing IAS officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.