Crime | ട്രെയിൻ പാളത്തിൽ ഇരുമ്പുറാഡ് വെച്ച സംഭവം; പ്രതി പിടിയിൽ; ലഹരിക്കടിമയെന്ന് പൊലീസ്  

 
Iron Rod on Train Track: Accused Arrested
Iron Rod on Train Track: Accused Arrested

KVARTHA File Photo

● വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. 
● ചരക്ക് വണ്ടി കടന്നുപോകുമ്പോൾ ഇരുമ്പുതൂണിൽ തട്ടിത്തെറിക്കുകയായിരുന്നു. 
● മരത്തടിയിൽ വണ്ടി കയറിയെന്നാണ് ലോക്കോപൈലറ്റ് അറിയിച്ചത്. 
● പരിശോധനയിലാണ് ഇരുമ്പുതൂണാണെന്ന് കണ്ടെത്തിയത്. 
● വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തൃശൂർ: (KVARTHA) തീവണ്ടിപ്പാളത്തിൽ ഇരുമ്പുറാഡ് വെച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ഹരി (38) പിടിയിലായി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു. പാളത്തിലെ റാഡ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ഇരുമ്പുറാഡ് പാളത്തിൽ വെച്ചത്. 

വ്യാഴാഴ്ച പുലർച്ചെ 4.55ന് ചരക്ക് വണ്ടി കടന്നുപോകുമ്പോൾ ഇരുമ്പുതൂണിൽ തട്ടിത്തെറിക്കുകയായിരുന്നു. മരത്തടിയിൽ വണ്ടി കയറിയെന്ന രീതിയിലാണ് ലോക്കോപൈലറ്റ് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചത്.

എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പുതൂണിലാണ് ട്രെയിൻ  കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.


A Tamil Nadu native was arrested in Thrissur for placing an iron rod on a train track. He was under the influence of drugs and attempted to steal the rod.

#Thrissur, #TrainTrack, #Arrest, #Crime, #Drugs, #Railway

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia