മിന്നൽ പരിശോധന: 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ


-
ഭൂമിയുടെ സ്കെച്ചിനും പ്ലാനിനുമായിരുന്നു കൈക്കൂലി.
-
പയഞ്ചേരി മുക്കിൽ വെച്ചാണ് പണം കൈമാറിയത്.
-
മഫ്തിയിലുണ്ടായിരുന്ന വിജിലൻസ് സംഘം പണം പിടിച്ചെടുത്തു.
-
കൊല്ലം സ്വദേശി ബിജു അഗസ്റ്റിനാണ് അറസ്റ്റിലായത്.
-
ഭൂവുടമ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
കണ്ണൂർ: (KVARTHA) ജില്ലയിലെ ഇരിട്ടി പായത്ത് ഭൂവുടമയിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
പായം വില്ലേജിലെ ഒരു ഭൂമിയുടെ സ്കെച്ചും പ്ലാനും തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസർ 15,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ഭൂവുടമ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണം ഇരിട്ടി പയഞ്ചേരി മുക്കിൽ വെച്ച് ഭൂവുടമ സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് കൈമാറി.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന മഫ്തിയിലുള്ള വിജിലൻസ് സംഘം വില്ലേജ് ഓഫീസറിൽ നിന്ന് പണം പിടിച്ചെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഡിവൈഎസ്പി സുരേഷ് ബാബുവിനെ കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ്ഐമാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എഎസ്ഐ രാജേഷ് എന്നിവരും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: A village officer in Iritty, Kannur, was arrested by Vigilance while accepting a ₹15,000 bribe from a landowner for land-related documents.
#BriberyCase, #VigilanceAction, #IrittyNews, #Corruption, #KeralaNews, #GovernmentOfficial