SWISS-TOWER 24/07/2023

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസ്; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 26.04.2020) ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. താമരശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ് (19) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളുടെ ഫോട്ടോ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടക്കാവ്, ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. സൈബര്‍ ടോമിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നടക്കാവി പൊലീസ് പ്രതിയെ പിടികൂടിയത്.

അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്. ഈ അക്കൗണ്ടുകളിലൂടെയാണ് മോശം രീതിയില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തത്. പല പെണ്‍കുട്ടികള്‍ക്കും മോശമായ സന്ദേശം അയച്ച് അവരുടെ നഗ്‌നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ട്. അല്ലെങ്കില്‍ അവരുടെ ചിത്രം സമൂഹമാധ്യമം വഴി മോശമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഐ ടി ആക്ട് അനുസരിച്ചാണ് കേസ് എടുത്തത്. പ്രതിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസ്; യുവാവ് അറസ്റ്റില്‍

Keywords:  Kozhikode, News, Kerala, Arrest, Arrested, Crime, Police, Enquiry, Police Station, Complaint, Case, Accused, Instagram user held for misusing girls’ photos
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia