ഇൻസ്റ്റഗ്രാം വഴി പരിചയം: 17-കാരിയെ കോഴിക്കോട്ടെത്തിച്ച് ലൈംഗികാതിക്രമം: പ്രതികൾ പിടിയിൽ


-
ജോലി വാഗ്ദാനം നൽകി പെൺകുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്നു.
-
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജിൽ പൂട്ടിയിട്ടു.
-
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
-
പലരുടെയും മുന്നിലിട്ട് ലൈംഗികാതിക്രമം നടത്തി.
-
പ്രതികൾ ഒഡീഷയിൽ ഒളിവിൽ കഴിയുകയായിരുന്നു.
-
പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലെത്തി അറസ്റ്റ് ചെയ്തു.
കോഴിക്കോട്: (KVARTHA) അസം സ്വദേശിനിയായ 17 വയസ്സുകാരിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിലായി. അസം സ്വദേശികളായ ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് ഒഡീഷയിൽ നിന്ന് പിടികൂടിയത്.
കാമുകീ-കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിച്ച ശേഷം കേരളത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ അസമിൽ നിന്ന് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
തുടർന്ന്, കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ലോഡ്ജിലെ മുറിയിൽ പെൺകുട്ടിയെ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലരുടെയും മുന്നിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പോലീസ് കേസിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽ നിന്ന് ഒളിവിൽ പോയിരുന്നു. അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളേജ് സ്റ്റേഷൻ എഎസ്ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീൻ ബാബു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: A 17-year-old girl from Assam was lured to Kozhikode via Instagram with a job offer, then assaulted and forced into prostitution. Police arrested the couple responsible from Odisha.
#KozhikodeCrime, #Assault, #ChildAbuse, #InstagramCrime, #Arrested, #OdishaPolice