വീണ്ടും മോഷണം: കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ

 
Police arresting an infamous thief in Payyanur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു.
● കടയുടെ ഷട്ടറും ഗ്ലാസും നശിപ്പിച്ചതിലൂടെ 60,000 രൂപയുടെ നഷ്ടം.
● ശ്രീനിവാസൻ കാമ്പ്രത്തിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.
● എസ്.ഐ. പി. യദുകൃഷ്ണനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
● പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പയ്യന്നൂർ: (KVARTHA) ജയിലിൽനിന്നും പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വീണ്ടും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിലായി. പയ്യന്നൂർ ബി.കെ.എം. ജങ്ഷൻ അമ്പലം റോഡിലെ ഒരു ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

വിറകന്റവിട രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പയ്യന്നൂർ അമ്പലം റോഡിൽ പ്രവർത്തിക്കുന്ന കോസ്മോസ് കഫേ ആൻ്റ് ബേക്കറിയിൽ കഴിഞ്ഞ ദിവസമാണ് മോഷണശ്രമം നടന്നത്. കടയുടെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും കവർന്നതായാണ് പരാതി.

മോഷണത്തിനിടെ കടയുടെ ഷട്ടറും ഗ്ലാസും ഉൾപ്പെടെ നശിപ്പിച്ചതിൽ കടയുടമയ്ക്ക് ഏകദേശം 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപത്തെ ശ്രീനിവാസൻ കാമ്പ്രത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനിടെ വ്യാഴാഴ്ച രാത്രിയിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിനടുത്തുവെച്ചാണ് എസ്.ഐ. പി. യദുകൃഷ്ണനും സംഘവും പ്രതിയെ പിടികൂടിയത്.

മോഷണക്കേസിൽപ്പെട്ട് ജയിലിലായിരുന്ന രാധാകൃഷ്ണൻ ദിവസങ്ങൾക്കുമുമ്പാണ് പുറത്തിറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. 

Article Summary: Infamous thief arrested in Payyanur for stealing from a bakery days after jail release.

#Payyanur #ThiefArrested #KeralaPolice #CrimeNews #Robbery #Kasaragod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script