Died | 'ഷോപിങ് മാളിലെ ഗോവണിയില്‍ നിന്ന് തള്ളിയിട്ടു': ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT

സിംഗപുര്‍: (www.kvartha.com) ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്‍ഡ്യന്‍ വംശജന്‍ മരിച്ചു. തേവന്ദ്രന്‍ ഷണ്‍മുഖമാണ് (34) മരിച്ചത്. ഷോപിങ് മാളിലെ ഗോവണിയില്‍ നിന്ന് മുഹമ്മദ് അസ്ഫരി അബ്ദുല്‍ ഖാഹ എന്ന 27കാരനാണ് തേവന്ദ്രന്‍ ഷണ്‍മുഖനെ തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം സിംഗപുര്‍ ഓര്‍കാഡ് റോഡിലെ കോണ്‍കോര്‍ഡ് ഷോപിങ് മാളിലാണ് സംഭവം.
Aster_MIMS

പൊലീസ് പറയുന്നത്: ഷണ്‍മുഖത്തെ മുഹമ്മദ് അസ്ഫരി അബ്ദുല്‍ ഖാഹ ഷോപിങ് മാളിലെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റ ഷണ്‍മുഖം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   

Died | 'ഷോപിങ് മാളിലെ ഗോവണിയില്‍ നിന്ന് തള്ളിയിട്ടു': ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും തമ്മില്‍ മുന്‍ പരിചയമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്വമേധയാ ഗുരുതര പരുക്കേല്‍പ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യത. ഷണ്‍മുഖത്തിന്റെ മൃതദേഹം വെള്ളിയാഴ്ച മണ്ടായി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords:  News, National, Crime, Indian-origin man dies after being pushed outside shopping mall in Singapore.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia