SWISS-TOWER 24/07/2023

അമേരിക്കയില്‍ ഇന്ത്യക്കാരനെ വെടിവച്ച് കൊലപ്പെടുത്തി; സംഭവം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തപ്പോള്‍

 
Indian Man Shot Dead in US
Indian Man Shot Dead in US

Photo Credit: X/Kapil Danoda

● ഹരിയാനയിലെ ജിന്ദ് സ്വദേശി കപിലാണ് കൊല്ലപ്പെട്ടത്.
● 2022 ലാണ് കപില്‍ അമേരിക്കയിലെത്തിയത്.
● കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ 26കാരൻ.
● സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂഡെല്‍ഹി: (KVARTHA) അമേരിക്കയില്‍ ഇന്ത്യക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജിന്ദ് സ്വദേശിയും ലോസ് ആഞ്ചലസില്‍ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. താൻ ജോലി ചെയ്യുന്ന കടയുടെ സമീപത്ത് ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തപ്പോഴാണ് യുവാവിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.

Aster mims 04/11/2022

ശനിയാഴ്ച വൈകിട്ടോടെയാണ് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ഹരിയാനയിലുള്ള കുടുംബത്തിന് ലഭിച്ചത്. 2022ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന ശേഷം അവിടെ നിന്ന് അമേരിക്കയിലെത്തിയതാണ് ഇദ്ദേഹം. അമേരിക്കയിൽ എത്താൻ ഏജന്റിന് 45 ലക്ഷം രൂപയാണ് കപിൽ നൽകിയത്. അമേരിക്കയിലെത്തിയ ഉടൻ അറസ്റ്റിലായ ഇദ്ദേഹം, നിയമപരമായി പുറത്തിറങ്ങിയ ശേഷമാണ് ജോലിക്ക് പ്രവേശിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടിലുള്ള രണ്ട് സഹോദരിമാർക്കും അച്ഛനും ഏക ആശ്രയമായിരുന്നു കപിൽ.

ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ അമേരിക്കക്കാരനായ ഒരാൾ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് കപിലും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായെന്ന് പൊലീസ് കപിലിന്റെ ബന്ധുക്കളെ അറിയിച്ചു. വാക്കേറ്റത്തിനിടെ പ്രതി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചെന്നാണ് പൊലീസിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. നിലവിൽ അമേരിക്കയിലുള്ള കപിലിന്റെ ബന്ധുക്കളെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. യുവാവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യപ്പെട്ട് അധികൃതരെ കാണുമെന്ന് കുടുംബം അറിയിച്ചു.

ജോലി ചെയ്യുന്ന സ്ഥലത്തോടുള്ള പ്രതിബദ്ധത മരണത്തിലേക്ക് നയിച്ച ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?


Article Summary: Indian man shot dead in US after questioning public urination.

#USCrime #IndianManKilled #Kapil #Haryanvi #IndianInUS #LosAngeles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia