Shot Dead | ഉഗാന്‍ഡയില്‍ ഇന്‍ഡ്യന്‍ വ്യവസായിയെ പൊലീസുകാരന്‍ വെടിവച്ച് കൊന്നതായി റിപോര്‍ട്
കമ്പാല: (www.kvartha.com) ഉഗാന്‍ഡയില്‍ ഇന്‍ഡ്യന്‍ വ്യവസായിയെ പൊലീസുകാരന്‍ വെടിവച്ച് കൊന്നതായി റിപോര്‍ട്. കുന്താജ് പട്ടേല്‍ (24) എന്നയാളാണ് മരിച്ചത്. കുറ്റാരോപിതനായ പൊലീസുകാരന്‍ മറ്റ് വ്യക്തികളോടൊപ്പം ഇന്‍ഡ്യന്‍ വ്യാപാരിയുടെ കടയിലെത്തി നെഞ്ചില്‍ വെടിവച്ചതായി പ്രാദേശിക പൊലീസ് വക്താവ് എലി മാറ്റിനെ ഉദ്ധരിച്ച് റിപോര്‍ടില്‍ പറയുന്നു.
സംഭവത്തില്‍ ഫീല്‍ഡ് ഫോഴ്സ് യൂനിറ്റിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എലിയോഡ ഗുമിസാമുനെ(21) അറസ്റ്റ് ചെയ്തതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായിയെ ഗുരുതരാവസ്ഥയില്‍ കിസോറോ ജില്ലയിലെ മുതലേരെയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. കെനിയയില്‍ രണ്ട് ഇന്‍ഡ്യക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അതേസമയം റിപോര്‍ടിനെ കുറിച്ച് കെനിയന്‍ സര്‍കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
Keywords: News, World, Death, shot dead, Crime, Report, Crime, Police, Indian businessman shot dead in Uganda.