ഗര്‍ഭസ്ഥ ശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Sep 3, 2021, 09:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com 03.09.2021) എറണാകുളത്തെ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറിയതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 17കാരിയും കാമുകനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
കുഞ്ഞിനെ കൊന്നത് കാമുകന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ജോബിന് ജോണാണ് പിടിയിലായത്.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസില്‍ നല്കിയ മൊഴി. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയത്.
Keywords: Ernakulam, News, Kerala, Police, Baby, Crime, Death, hospital, Found Dead, Incident that unborn baby found dead; Suspicion, police intensify investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

