Arrested | സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സൂട്കയ്‌സില്‍ കണ്ടെത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

 


പല്‍ഘര്‍: (www.kvartha.com) മഹാരാഷ്ട്രയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സൂട്കയ്‌സില്‍ (Suitcase) കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗുജറാതില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഗുജറാതിലെ പലന്‍പൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയെന്നും പ്രാഥമികാന്വേഷണത്തില്‍ പ്രതികളുടെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌കൂളില്‍ നിന്ന് ഇറങ്ങിയ, മുംബൈ അന്ദേരിയില്‍ നിന്നുള്ള 14കാരിയെയാണ് ഓഗസ്റ്റ് 25ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പല്‍ഘര്‍ ജില്ലയിലെ വാലിവ് മേഖലയില്‍ സൂട്കെയ്സില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.

Arrested | സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സൂട്കയ്‌സില്‍ കണ്ടെത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

മൃതദേഹമടങ്ങിയ സൂട്കയ്‌സ് നയ്ഗണ്‍ മേഖലയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഗുജറാതിലെ പലന്‍പൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Maharashtra, Gujarat, Arrest, Arrested, Crime, Police, Girl, Incident that girl's body found in suitcase; 4 arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia