Police Booked | ചങ്ങനാശ്ശേരിയില്‍ നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് കേസെടുത്തു

 


കോട്ടയം: (www.kvartha.com) ചങ്ങനാശ്ശേരിയില്‍ നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഐപിസി 429 പ്രകാരം പൊലീസ് കേസെടുത്തു. നായയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ടത്തിനയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടയം പെരുന്നയില്‍ ചൊവ്വാഴ്ച രാവിലെയാണ് നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ആണ് പട്ടിയെ കയറില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്.

Police Booked | ചങ്ങനാശ്ശേരിയില്‍ നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് കേസെടുത്തു

മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.

Keywords: Kottayam, News, Kerala, Crime, Police, Case, Dog, Found, Incident that dog found hanging in Changanassery; Police booked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia