ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 


കോഴിക്കോട്: (www.kvartha.com 31.01.2022) ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷനര്‍ സമര്‍പിച്ച റിപോര്‍ടില്‍ സ്റ്റേഷന്‍ ചുമതലയുള്ള പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ജാഗ്രത കുറവുണ്ടായെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ഫെബിന്‍ റാഫി ആണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. സ്റ്റേഷന്റെ പുറകുവശം വഴിയാണ് ഫെബിന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോകോളജ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടുകയായിരുന്നു.

ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords:  Kozhikode, News, Kerala, Accused, Crime, Police, Police Station, Escaped, Suspension, Case, Incident that defendant escapes from police station; Suspension for two policemen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia