ഭാര്യയെയും 3 മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടില്‍ കയറ്റാത്ത സംഭവം; ഇടപെട്ട് വനിത കമ്മീഷന്‍
Jul 14, 2021, 15:24 IST
പാലക്കാട്: (www.kvartha.com 14.07.2021) പാലക്കാട് ധോണിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും വീട്ടില്‍ കയറ്റാത്ത സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടല്‍. വനിതാ കമ്മീഷന്‍ യുവതിയെ നിന്ന് ഫോണ്‍വഴി വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ വനിതാ പ്രൊടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സംഭവത്തില്‍ ഭര്‍ത്താവ് ധോണി സ്വദേശി മനുകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആവശ്യമായ സംരക്ഷണം നല്‍കാന്‍ വനിതാ പ്രൊടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പൊലീസിനും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പൊലീസിനോട് റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും ഒരാഴ്ച്ചയായി വീടിന്റെ സിറ്റൗടിലായിരുന്നു താമസിച്ചിരുന്നത്.
Keywords: Palakkad, News, Kerala, Crime, Case, Police, Woman, Baby, Husband, Incident of woamn and baby not allowed into house; Intervention of Women's Commission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.