SWISS-TOWER 24/07/2023

സ്‌കൂടെറിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവം; ആസൂത്രിതമായ കവര്‍ചയെന്ന് പൊലീസ്, പ്രതികള്‍ റിമാന്‍ഡില്‍

 


ADVERTISEMENT

എടക്കാട്: (www.kvartha.com 17.03.2021) റോഡരികിലൂടെ നടന്നുപോകുന്നതിനിടെ സ്ത്രീയുടെ സ്വര്‍ണമാല സ്‌കൂടറിലെത്തി പൊട്ടിച്ച സംഭവത്തില്‍ പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍. തയ്യില്‍ പുതിയ പുരയില്‍ ഷിജില്‍ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ആസൂത്രിത കവര്‍ചയാണ് ഇതെന്ന് പൊലീസ് പറഞ്ഞു
Aster mims 04/11/2022

കഴിഞ്ഞ ദിവസം നടാല്‍ റെയില്‍വെ ഗേറ്റിനടുത്തുവച്ച് വളപട്ടണം സ്വദേശിനി സരസ്വതിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് സ്‌കൂടെറിലെത്തിയവര്‍ തട്ടിയെടുത്തത്. മാലപൊട്ടിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സരസ്വതി ബഹളം വെച്ചു. ഇതിനെ തുടര്‍ന്ന് എത്തിയ നാട്ടുകാര്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ തയ്യിലില്‍ വച്ച് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

സ്‌കൂടെറിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവം; ആസൂത്രിതമായ കവര്‍ചയെന്ന് പൊലീസ്, പ്രതികള്‍ റിമാന്‍ഡില്‍

പ്രതികളില്‍ നിന്നും സ്വര്‍ണമാല കണ്ടെടുത്തിരുന്നു. ഇവരില്‍ നിന്ന് മുളകുപൊടി അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. വ്യക്തമായി ആസൂത്രണം ചെയ്തശേഷമാണ് കവര്‍ചക്കിറങ്ങിയതെന്ന് കരുതുന്നു. അതേസമയം പിടിവലിക്കിടെ റോഡില്‍വീണ സരസ്വതി ചികിത്സയിലാണ്.

Keywords:  News, Kerala, Robbery, Crime, Police, Accused, Remanded, Treatment, Incident of theft of woman's gold chain; Police say it was a planned robbery, Defendants remanded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia