2 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്; അമ്മാവന്‍ അറസ്റ്റില്‍
Mar 25, 2022, 15:04 IST
ബെംഗ്‌ളൂറു: (www.kvartha.com 25.03.2022) കര്‍ണാടകയിലെ അത്തിബെലെയില്‍ രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മാവന്‍ അറസ്റ്റില്‍. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെണ്‍കുട്ടിയുടെ കൂടെ കാറില്‍ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്നും ഇതിനിടെ നിലവിളിച്ച കുട്ടിയെ പ്രതി മര്‍ദിച്ചതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ കാര്‍ യാത്രക്കിടെ സഡന്‍ ബ്രേക് ചവിട്ടിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് 31കാരനായ പ്രതി പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ സംശയം തോന്നിയ പൊലീസ് പോസ്റ്റ്‌മോര്‍ടം റിപോര്‍ട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Keywords: Bangalore, News,National, Case, Arrest, Arrested, Killed, Molestation, Crime, Girl, Police, Incident of 2-year-old girl found dead; One arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.