Crime | ഞെട്ടിക്കുന്ന ക്രൂരത: 'യുവതിയെയും ബന്ധുവിനെയും കത്തിചൂണ്ടി അജ്ഞാതർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു, ദൃശ്യങ്ങൾ ചിത്രീകരിച്ചു; തുടർന്ന് കൂട്ടബലാത്സംഗം'


● രണ്ട് പ്രതികൾ ചേർന്നാണ് കൃത്യം നടത്തിയത്.
● സംഭവത്തിന് ശേഷം പ്രതികൾ സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളഞ്ഞു.
● യുവതിയുടെ പരാതിയിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊലീസ് പിടികൂടി.
പൂനെ: (KVARTHA) നഗരത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുന്നു. സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ 26 കാരി ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെ, ഷിരൂർ താലൂക്കിൽ 19 കാരിയായ യുവതിയും അവളുടെ ബന്ധുവും ക്രൂരമായ പീഡനത്തിന് ഇരയായി. ശനിയാഴ്ച രാത്രിയിൽ വീടിന് സമീപമുള്ള വിജനമായ സ്ഥലത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: 'രണ്ട് യുവാക്കൾ മോട്ടോർബൈക്കിൽ എത്തി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെയും ബന്ധുവിനെയും ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിച്ചു. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. തുടർന്ന് യുവതിയെ മാറിമാറി ബലാത്സംഗം ചെയ്ത ശേഷം സ്വർണാഭരണങ്ങൾ കവർന്ന് പ്രതികൾ കടന്നുകളഞ്ഞു.
യുവതി 112 എന്ന നമ്പറിൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ അവരെ പിടികൂടി. കവർന്ന സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് മാർച്ച് ഏഴ് വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു'.
ഫെബ്രുവരി 25 ന് പുലർച്ചെ പൂനെയിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ 26 കാരി ബലാത്സംഗത്തിന് ഇരയായത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം. ഷിരൂർ താലൂക്കിലെ ഗുണാട്ട് ഗ്രാമത്തിലെ ദത്താത്രയ ഗാഡെയാണ് സംഭവത്തിൽ അറസ്റ്റിലായത്.
സ്വന്തം നാട്ടിലേക്ക് ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ഗാഡെ തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞുകിടന്ന ശിവ്ഷാഹി ബസിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയെങ്കിലും 13 പൊലീസ് ടീമുകളുടെ 70 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഡ്രോണുകളുടെയും നായകളുടെയും സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In Pune, a woman and her relative were forcibly assaulted by two men, who also filmed the act and stole gold ornaments. The perpetrators were arrested soon after.
#PuneNews, #CrimeNews, #PoliceAction, #GoldTheft.